ഇന്‍സ്റ്റഗ്രാം വഴിപരിചയപ്പെട്ട 16കാരനെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോയി; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം വഴിപരിചയപ്പെട്ട 16കാരനെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോയി; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റില്‍

Update: 2025-08-06 00:32 GMT

തൃശൂര്‍: ഇന്‍സ്റ്റഗ്രാം വഴിപരിചയപ്പെട്ട 16കാരനായ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ കൊല്ലം സ്വദേശിയെ പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ഷെമീറാണ് (40) അറസ്റ്റിലായത്. പോര്‍ക്കുളം മേഖലയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിയെയാണ് പ്രതി തട്ടിക്കൊണ്ടു പോയത്. കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ ഷെമീറിന്റെ പക്കല്‍ നിന്നും കണ്ടെത്തി.

ഇന്‍സ്റ്റഗ്രാം വഴി കുട്ടിയുമായി ഷെമീര്‍ സൗഹൃദം സ്ഥാപിച്ചിരുന്നു. ഈ മാസം രണ്ടാം തീയതി ഇയാള്‍ കുട്ടിയെ പ്രലോഭിപ്പിച്ച് കൂടെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കേസെടുത്ത പൊലീസ് കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്ന് പരിശോധിച്ചപ്പോഴാണ് നിര്‍ണായക വിവരം ലഭിച്ചത്. പിന്നാലെ അന്വേഷണം ഷെമീറിലേക്ക് നീളുകയും ഇയാള്‍ പിടിയിലാവുകയുമായിരുന്നു. കുട്ടിയെ ബന്ധുക്കള്‍ക്ക് ഒപ്പം പൊലീസ് വിട്ടയച്ചു. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Tags:    

Similar News