മെസിക്ക് പകരം റഹ്‌മാന്‍ കളിക്കുന്നതാണ് നല്ലത്; പഴയ സുഹൃത്തായതുകൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും രമേശ് ചെന്നിത്തല

Update: 2025-08-09 10:11 GMT

പത്തനംതിട്ട: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കായിക മന്ത്രിയെ പരിഹസിച്ച് രമേശ് ചെന്നിത്തല. മെസിക്ക് പകരം റഹ്‌മാന്‍ കളിക്കുന്നതാണ് നല്ലതെന്നും പഴയ സുഹൃത്തായതുകൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ലംഘിച്ചെന്ന എഎഫ്എ മാര്‍ക്കറ്റിംഗ് മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്സന്റെ ആരോപണത്തിന് പിന്നാലെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിവെക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിഷയത്തില്‍ കള്ളങ്ങള്‍ പറഞ്ഞുപറഞ്ഞ് അവസാനം മാപ്പ് പറഞ്ഞ് തടി ഊരാന്‍ ശ്രമിക്കുന്നു. സത്യം പറഞ്ഞ ഡോക്ടറെ ഇതുപോലെ പീഡിപ്പിക്കാന്‍ പാടുണ്ടോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

Tags:    

Similar News