ഹെല്‍മെറ്റ് ധരിച്ച് സ്‌കൂട്ടറിലെത്തി മാല മോഷണം; ക്ഷേത്രത്തിലേക്കുപോയ സ്ത്രീയുടെ മാല പൊട്ടിച്ച പ്രതി പിടിയില്‍

Update: 2025-08-11 13:04 GMT

തൃശ്ശൂര്‍: മാള കുരുവിലശ്ശേരിയില്‍ ക്ഷേത്രത്തിലേക്കുപോയ സ്ത്രീയുടെ മാല പൊട്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. ഒറ്റപ്പാലം കടമ്പഴിപ്പുറം ആലംകുളംവീട്ടില്‍ മുഹമ്മദ് അമീര്‍(30)ആണ് അറസ്റ്റിലായത്. ഒന്നാം തീയതി വൈകീട്ടായിരുന്നു സംഭവം. ഹെല്‍മെറ്റ് ധരിച്ച് സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് മാല പൊട്ടിച്ചത്. അമീറിനൊപ്പമുണ്ടായിരുന്ന പ്രതിയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

മാല നഷ്ടപ്പെട്ട കുരുവിലശ്ശേരി സ്വദേശി ചുണ്ടങ്ങാപ്പറമ്പില്‍ ഷൈലജ ഇയാളെ തിരിച്ചറിഞ്ഞു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി കേസുകളില്‍ മുഹമ്മദ് അമീര്‍ അറസ്റ്റിലാകുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ളതായി പോലീസ് പറഞ്ഞു. മാള എസ്എച്ച്ഒ സജിന്‍ ശശിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. നിരവധി നിരീക്ഷണക്യാമറകളും പരിശോധിച്ചിരുന്നു.

Similar News