സൗത്ത് സെന്‍ട്രല്‍ റെയില്‍വേയിലെ ട്രാക്ക് നിര്‍മാണം: ആറ് ട്രെയിനുകള്‍ റദ്ദാക്കി
സൗത്ത് സെന്‍ട്രല്‍ റെയില്‍വേയിലെ ട്രാക്ക് നിര്‍മാണം: ആറ് ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: സൗത്ത് സെന്‍ട്രല്‍ റെയില്‍വേയിലെ ട്രാക്ക് നിര്‍മാണ ജോലികളെ തുടര്‍ന്നുള്ള ഗതാഗതം നിയന്ത്രണത്തെ തുടര്‍ന്ന് കേരളം വഴി ഓടുന്ന ആറ് ട്രെയിനുകള്‍ റദ്ദാക്കി. ആഗസ്റ്റ് 15, 18 തീയതികളിലെ കോര്‍ബ-തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് (22647), ആഗസ്റ്റ് 13, 16 തീയതികളിലെ തിരുവനന്തപുരം നോര്‍ത്ത്-കോര്‍ബ സൂപ്പര്‍ഫാസ്റ്റ് (22648 ), ഒക്ടോബര്‍ 10, 12 തീയതികളിലെ ഗോരക്പൂര്‍-തിരുവനന്തപുരം നോര്‍ത്ത് രപ്തിസാഗര്‍ എക്‌സ്പ്രസ് (12511), ഒക്ടോബര്‍ 13ലെ ബറായൂണി-എറണാകുളം ജങ്ഷന്‍ രപ്തിസാഗര്‍ എക്‌സ്പ്രസ് (12521), ഒക്ടോബര്‍ 17ലെ എറണാകുളം ജങ്ഷന്‍-ബറായൂനി രപ്തിസാഗര്‍ എക്‌സ്പ്രസ് (12522) എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയത്.
കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ് ഏറ്റുമാനൂരില്‍നിന്ന്
തിരുവനന്തപുരം: കോട്ടയം യാര്‍ഡിലെ നടപ്പാലം പൊളിച്ചു മാറ്റല്‍ ജോലികളെ തുടര്‍ന്ന് ആഗസ്റ്റ് 16 മുതല്‍ 31 വരെ ട്രെയിന്‍ ഗതാഗതത്തില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി.
ആഗസ്റ്റ് 16, 17, 19, 23, 29 തീയതികളിലെ കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ് (16326) ഏറ്റുമാനൂരില്‍ നിന്നായിരിക്കും നിലമ്പൂരിലേക്കുള്ള യാത്ര ആരംഭിക്കുക. അതുപോലെ ആഗസ്റ്റ് 19, 22, 24, 26, 30 തിയതികളിലെ നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസ് (16325) ഏറ്റുമാനൂരില്‍ യാത്ര അവസാനിപ്പിക്കും.
ആഗസ്റ്റ് 26നുള്ള മംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷല്‍ (06164) യാത്രാമധ്യേ അരമണിക്കൂര്‍ പിടിച്ചിടും.