എസ് പി അജിത് വിജയന്‍ വിശിഷ്ട സേവനത്തിനുള്ള മെഡല്‍; സംസ്ഥാനത്തെ 10 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിന് മെഡല്‍; രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

Update: 2025-08-14 06:55 GMT

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 1090 പേരാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്. ഇതില്‍ 233 പേര്‍ക്ക് ധീരതയ്ക്കും, 99 പേര്‍ക്ക് വിശിഷ്ടസേവനത്തിനും 758 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനും മെഡലുകള്‍ ലഭിച്ചു.

കേരളത്തില്‍ നിന്ന് എസ് പി അജിത് വിജയന്‍ വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹനായി. സംസ്ഥാനത്തെ 10 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലുകളും ലഭിച്ചു. എസ്പി ശ്യാംകുമാര്‍ വാസുദേവന്‍, എസ്പി രമേശ് കുമാര്‍, എസ്പി ബാലകൃഷ്ണന്‍ നായര്‍, അസിസ്റ്റന്റ് കമാന്‍ഡന്റ് ഇ വി പ്രവി, ഡിവൈഎസ്പി യു പ്രേമന്‍, ഡെപ്യൂട്ടി കമാന്‍ഡന്റ് സുരേഷ് ബാബു, ഇന്‍സ്‌പെക്ടര്‍ രാംദാസ് ഇളയടത്ത്, ഹെഡ് കോണ്‍സ്റ്റബിള്‍ മോഹനകുമാര്‍ രാമകൃഷ്ണ പണിക്കര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ കെ പി സജിഷ, ഹെഡ് കോണ്‍സ്റ്റബിള്‍ എസ് എസ് ഷിനിലാല്‍- എന്നിവരാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് കേരളത്തില്‍നിന്ന് അര്‍ഹരായത്.

Tags:    

Similar News