തിരുവനന്തപുരം - ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയില്‍ മടത്തറയില്‍ അപകടം; കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് തിരുവനന്തപുരത്തുകാരന് മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-08-15 07:19 GMT
തിരുവനന്തപുരം : കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ആദര്ശാ (26) ണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം - ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയില്‍ മടത്തറയിലായിരുന്നു അപകടം. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.