താമരശ്ശേരിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മരണം മസ്തിഷ്‌ക ജ്വരം മൂലം; ഒമ്പത് വയസ്സുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

താമരശ്ശേരിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മരണം മസ്തിഷ്‌ക ജ്വരം മൂലം; ഒമ്പത് വയസ്സുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Update: 2025-08-16 00:26 GMT

താമരശ്ശേരി: കോഴിക്കോട്ട് ഒമ്പത് വയസുകാരി മരിച്ചത് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കോരങ്ങാട് ഗവ.എല്‍പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി താമരശ്ശേരി കോരങ്ങാട് ആനപ്പാറപൊയില്‍ സനൂപിന്റെ മകള്‍ അനയ (9) യുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. പനിയെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനയയെ വൈകിട്ട് രോഗം കൂടിയതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോകുമ്പോഴേക്കും മരിച്ചിരുന്നു.

അനയയുടെ രണ്ടു സഹോദരങ്ങളും സഹപാഠികളായ രണ്ടുപേരും ഒരു ബന്ധുവും ഉള്‍പ്പെടെ അഞ്ചുപേരെ പനി ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനി കുറഞ്ഞതിനെ തുടര്‍ന്ന് ഇവരെ ഇന്നലെ വൈകിട്ടോടെ ഡിസ്ചാര്‍ജ് ചെയ്തു. ഇവര്‍ക്ക് സാധാരണ വൈറല്‍ പനിയാണ് ബാധിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.സംസ്ഥാനത്ത് ഈ വര്‍ഷം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതോടെ അഞ്ചായി.

Tags:    

Similar News