തൊഴുത്തില്‍ നിന്നും പശുവിനെ കടിച്ചു കൊണ്ടു പോയി ഭക്ഷിച്ചു; മലപ്പുറം അടക്കാക്കുണ്ടില്‍ വീണ്ടും കടുവയുടെ ആക്രമണം
By : സ്വന്തം ലേഖകൻ
Update: 2025-08-19 10:10 GMT
കാളികാവ്: മലപ്പുറം അടക്കാക്കുണ്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. തൊഴുത്തില്‍നിന്നും പശുവിനെ കടിച്ചുകൊണ്ടുപോയി ഭക്ഷിച്ചനിലയില്‍ കണ്ടെത്തി. എഴുപതേക്കര്‍ ഏരിയയിലെ അമ്പതേക്കറിലെ ജോസിന്റെ തൊഴുത്തില്‍ നിന്നാണ് പശുവിനെ കടിച്ചെടുത്ത്.
പശുവിന്റെ ഒരു ഭാഗം ഭക്ഷിച്ചിച്ച നിലയിലാണ്. തൊഴുത്തില്‍ കെട്ടിയിട്ട പശുവിനെ കയര്‍ പൊട്ടിച്ചാണ് കൊണ്ടു പോയത്. തൊഴുത്തില്‍ നിന്ന് അമ്പത് മീറ്റര്‍ അകലെയായിട്ടാണ് പശുവിന്റെ ജഡം കാണപ്പെട്ടത്. പുലര്‍ച്ചെയായിരിക്കും കടുവ പശുവിനെ കടിച്ചെടുത്തത് എന്നാണ് നിഗമനം. കഴിഞ്ഞയാഴ്ച ഇതേ സ്ഥലത്ത് കടുവയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.