ഒരുവയസ്സുകാരിയെ പീഡിപ്പിച്ചു; അയല്‍വാസിയായ യുവാവ് അറസ്റ്റില്‍: കുട്ടിയെ കണ്ടെത്തിയത് രക്തത്തില്‍ കുളിച്ച നിലയില്‍

ഒരുവയസ്സുകാരിയെ പീഡിപ്പിച്ചു; അയല്‍വാസിയായ യുവാവ് അറസ്റ്റില്‍

Update: 2025-08-25 00:02 GMT

ന്യൂഡല്‍ഹി: അമ്മയുടെ അടുത്ത് നിന്നും എടുത്തു കൊണ്ടു പോയി ഒരു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് ബാഗ്പത് സ്വദേശിയായ സുധീറാണ് പിടിയിലായത്. ഡല്‍ഹിയിലെ ബിജ്വാസന്‍ എന്ന സ്ഥലത്താണ് സംഭവം.

വീടിനടുത്ത് വാടകയ്ക്കു താമസിക്കുന്ന യുവാവാണ് കുട്ടിയെ പീഡിപ്പിച്ചത്. കുഞ്ഞിനെ അമ്മയുടെ അടുത്ത് നിന്നും എടുത്തുകൊണ്ടു അയാളുടെ മുറിയിലേക്ക് പോയതായി കുട്ടിയുടെ അമ്മ പറഞ്ഞു. കുറച്ചുസമയത്തിനകം കുട്ടിയുടെ കരച്ചില്‍ കേട്ട് മുറിയിലേക്ക് ചെന്നെങ്കിലും മുറി പൂട്ടിയ നിലയില്‍ ആയിരുന്നു. ബലം പ്രയോഗിച്ചു മുറി തുറന്നപ്പോള്‍ കുട്ടിയെ രക്തത്തില്‍ കുളിച്ച നിലയില്‍ നഗ്‌നയായി കണ്ടെത്തുകയായിരുന്നു. വിവരമറിയച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി യുവാവിനെ അറസ്റ്റ് ചെയ്തു അന്വേഷണം ആരംഭിച്ചു.

Tags:    

Similar News