ഓണം കളറാക്കാന്‍ ബംഗളുരുവില്‍ നിന്നും എത്തിച്ചു; ചങ്ങാനാശ്ശേരിയില്‍ എം.ഡി.എം.എയും കഞ്ചാവുമായി വിദ്യാര്‍ഥിയായ യുവാവ് പിടിയില്‍
കോട്ടയം: ചങ്ങാനാശ്ശേരിയില്‍ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍. മാമൂട് സ്വദേശി ആകാശ് മോനാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 10 ഗ്രാം എം.ഡി.എം.എയും ഒരു കിലോ കഞ്ചാവും പിടികൂടി. ബംഗളൂരുവില്‍ വിദ്യാര്‍ഥിയാണ് ആകാശ്. ബംഗളൂരുവില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ കൊണ്ടുവന്നത്.
ഓണത്തിന് വില്‍പ്പനക്കായാണ് ലഹരി വസ്തുക്കള്‍ കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോട് പറഞ്ഞു. കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം.
ചങ്ങനാശേരി ഡി.വൈ.എസ്.പി കെ.പി. തോംസണ്‍ന്റെ നിര്‍ദേശപ്രകാരം ചങ്ങനാശ്ശേരി എസ്.എച്ച്.ഒ ബി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ജെ. സന്ദീപ്, എസ്.ഐ രതീഷ് പി.എസ്., സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ മാരായ തോമസ് സ്റ്റാന്‍ലി, അജേഷ്, ടോമി സേവിര്‍, സിവില്‍ പോലീസ് ഓഫിസര്‍ മാരായ ഷിജിന്‍, നിയാസ് എം.എ എന്നിവരടങ്ങുന്ന സംഘവും ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതിയെ ചങ്ങനാശ്ശേരി എസ്.ബി കോളജ് ഭാഗത്തു നിന്നു അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.