ബ്ലോക്ക് ഓഫിസിലെ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ഉച്ചയ്ക്ക് ഓണാഘോഷ പരിപാടിയുടെ റിഹേഴ്‌സലിനായി മുകള്‍ നിലയില്‍ എത്തിയപ്പോള്‍

ബ്ലോക്ക് ഓഫിസിലെ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

Update: 2025-08-26 00:07 GMT

കോഴിക്കോട്: ബ്ലോക്ക് ഓഫിസിലെ താല്‍ക്കാലിക ജീവനക്കാരനെ ഓഫിസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കക്കട്ട് സ്വദേശി രാജനാണ് (54) ഓഫിസിന്റെ മുകള്‍ നിലയില്‍ തൂങ്ങി മരിച്ചത്. തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ പാര്‍ട്ട് ടൈം സ്വീപ്പറായിരുന്നു രാജന്‍. ആത്മഹത്യ ചെയ്തത് എന്തിനെന്ന് വ്യക്തമല്ല.

പതിവുപോലെ രാവിലെ എട്ടര മണിക്ക് ഓഫിസ് വൃത്തിയാക്കി സമീപത്തെ ക്ഷീരവികസന ഓഫിസിന്റെ മുകള്‍ഭാഗം ശുചീകരിക്കാന്‍ കയറിയതായിരുന്നു. ഉച്ചയ്ക്ക് ഓണാഘോഷ പരിപാടിയുടെ റിഹേഴ്‌സലിനായി ജീവനക്കാര്‍ ഓഫിസിന്റെ മുകള്‍ നിലയില്‍ എത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ രാജനെ കണ്ടെത്തിയത്. നാദാപുരം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.

Tags:    

Similar News