തുറമുഖങ്ങളിലെ സ്വകാര്യ സുരക്ഷാ ജീവനക്കാര്‍ക്ക് സി.ഐ.എസ്.എഫിന്റെ നേതൃത്വത്തില്‍ പരിശീലന പരിപാടി
തുറമുഖങ്ങളിലെ സ്വകാര്യ സുരക്ഷാ ജീവനക്കാര്‍ക്ക് സി.ഐ.എസ്.എഫിന്റെ നേതൃത്വത്തില്‍ പരിശീലന പരിപാടി
കൊച്ചി: നിലവിലെ സമുദ്ര സുരക്ഷാ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ തുറമുഖങ്ങളില്‍ ജോലി ചെയ്യുന്ന സ്വകാര്യ സുരക്ഷാ ജീവനക്കാര്‍ക്ക് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ (സി.ഐ.എസ്.എഫ്) നേതൃത്വത്തില്‍ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് പരിശീലനം നല്‍കുന്ന പരിപാടി ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ശേവ, കണ്ട്ല, മുംബൈ എന്നീ മൂന്നു പ്രധാനതുറമുഖങ്ങളില്‍ നിന്നുള്ള 40 സ്വകാര്യ സുരക്ഷാ ജീവനക്കാര്‍ മുംബൈയില്‍ നടക്കുന്ന പരിപാടിയില്‍ ചേര്‍ന്നു. ന്യൂ മംഗളൂരു, കാമരാജാര്‍ പോര്‍ട്ട്, എണ്ണൂര്‍ ചെന്നൈ പോര്‍ട്ട്, വി.ഒ. ചിദംബരനാര്‍ പോര്‍ട്ട് അതോറിറ്റി തൂത്തുക്കുടി എന്നിവിടങ്ങളിലെ 26 സ്വകാര്യ സുരക്ഷാ ജീവനക്കാര്‍ ചെന്നൈയിലെ ട്രെയിനിംഗ് സെന്ററില്‍ ചേര്‍ന്നു. രാജ്യത്തെ മറ്റ് തുറമുഖങ്ങളിലേക്കും ഈ പരിശീലനം വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് സി.ഐ.എസ്്.എഫ്.
ഈ പദ്ധതി ഹൈബ്രിഡ് സുരക്ഷാ മാതൃക സൃഷ്ടിക്കുന്നതിനുള്ള ഒരു നിര്‍ണായക ചുവടുവെയ്പാണെന്ന് ചെന്നെയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സി.ഐ.എസ്.എഫ് ദക്ഷിണ മേഖല എ.ഡി.ജി പി.എസ്. റാണ്പിസെ പറഞ്ഞു: തുറമുഖ സുരക്ഷാ മാനേജ്മെന്റിലെ നിര്‍ണായക പുരോഗതിയെയാണ് ഈ കോഴ്സ് സൂചിപ്പിക്കുന്നതെന്ന് ചെന്നൈ പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ സുനില്‍ പലിവാല്‍ അഭിപ്രായപ്പെട്ടു. തുറമുഖങ്ങളുടെ സങ്കീര്‍ണ്ണമായ അന്തരീക്ഷത്തിനനുസരിച്ച് പ്രത്യേക പരിശീലനം നല്‍കുന്നതിലൂടെ, സുരക്ഷാ ജീവനക്കാര്‍ക്ക് ആത്മവിശ്വാസത്തോടും പ്രൊഫഷണലിസത്തോടും കൂടി അവരുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയുമെന്നും ഇതിലൂടെ രാജ്യത്തെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളും വ്യാപാരവും സംരക്ഷിക്കപ്പെടുമെന്നും ചടങ്ങില്‍ പങ്കെടുത്ത സി.ഐ.എസ്്.എഫ് ദക്ഷിണ മേഖല ഇന്‍സ്പെക്ടര്‍ ജനറല്‍ എസ്.ആര്‍. ശരവണന്‍ പറഞ്ഞു:
നിലവിലെ സമുദ്രസുരക്ഷാ വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ഈ പരിശീലന പദ്ധതി ആരംഭിക്കുന്നത്. രാജ്യത്തെ ഇരുന്നൂറോളം ചെറുതും വലുതുമായ തുറമുഖങ്ങളില്‍ 68 എണ്ണത്തിലും കാര്‍ഗോ ഓപ്പറേഷന്‍സ് നടക്കുന്നുണ്ട്. 13 പ്രധാന തുറമുഖങ്ങളില്‍ സി.ഐ.എസ്.എഫ് മുഖ്യസുരക്ഷ വഹിക്കുന്നുണ്ട്. എല്ലാ തുറമുഖങ്ങളിലും സ്വകാര്യ സുരക്ഷാ ഏജന്‍സികളും സേവനം അനുഷ്ഠിക്കുന്നുണ്ട്്. ഈ സാഹചര്യത്തില്‍ ഭീഷണികളെ നേരിടാനുള്ള പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സമുദ്ര വ്യാപാരം സംരക്ഷിക്കുന്നതിനുമാണ് പുതിയ പരിശീലന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.