അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; വെട്ടേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; വെട്ടേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

Update: 2025-08-26 16:59 GMT


മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് വെട്ടേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍. കൊടക്കല്ല് സ്വദേശി വിഷ്ണുവിനാണ് കഴുത്തിന് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വളാഞ്ചേരി നടക്കാവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഷ്ണുവിന്റെ അയല്‍വാസിയായ മനീഷാണ് വെട്ടിയത്. വിഷ്ണുവും മനീഷും തമ്മില്‍ മാസങ്ങള്‍ക്ക് മുമ്പ് തല്ല് കൂടിയിരുന്നു. ആ കേസില്‍ ശിക്ഷ കഴിഞ്ഞ് വിഷ്ണു ഇന്നാണ് ജയിലില്‍ നിന്നും ഇറങ്ങിയത്. വൈകീട്ടാണ് വീണ്ടും ഇരുവരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. സംഘര്‍ഷത്തിനിടെ മനീഷ് കയ്യില്‍ കരുതിയ ആയുധം കൊണ്ട് വിഷ്ണുവിനെ വെട്ടി. മനീഷിനെ പൊലീസ് കസ്റ്റഡിയര്‍ എടുത്തിട്ടുണ്ട്.

Similar News