ബന്ദിപുരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരവാദികളെ വധിച്ച് സൈന്യം
ബന്ദിപുരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരവാദികളെ വധിച്ച് സൈന്യം
By : സ്വന്തം ലേഖകൻ
Update: 2025-08-28 04:29 GMT
ശ്രീനഗര്‍: ബന്ദിപുരയില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരവാദികളെ വധിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ജമ്മു കശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായാണ് ഓപ്പറേഷന് നടത്തിയത്. സംശയകരമായ സാഹചര്യത്തില്‍ ചിലരെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ ആരംഭിച്ചത്. ഓപ്പറേഷന് പുരോഗമിക്കുകയാണ്.
അതിനിടെ, ജമ്മു കശ്മീരില്‍ സൈനികന് വീരമൃത്യു. കുപ്വാരയില് നടന്ന ഏറ്റുമുട്ടലിനിടയിലാണ് ഇക്ബാല്‍ അലിയെന്ന സൈനികന് വീരമൃത്യു വരിച്ചത്.