പാക്കിസ്ഥാനില്‍ നിന്നും നേപ്പാള്‍ വഴി ബിഹാറിലേക്ക് മൂന്ന് ഭീകരര്‍ കടന്നിട്ടുണ്ടെന്ന രഹസ്യ വിവരം; ബിഹാറില്‍ അതീവ ജാഗ്രതാ നിര്‍ദേശം
By : സ്വന്തം ലേഖകൻ
Update: 2025-08-28 08:09 GMT
പാറ്റ്ന: ബിഹാറില്‍ അതീവ ജാഗ്രതാ നിര്‍ദേശം. പാക്കിസ്ഥാനില്‍ നിന്നും നേപ്പാള്‍ വഴി ബിഹാറിലേക്ക് മൂന്ന് ഭീകരര്‍ കടന്നിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിലെ അംഗങ്ങളായ റാവല്‍പിണ്ടി സ്വദേശി ഹസ്നൈന് അലി, ഉമര്‍കോട്ട് സ്വദേശി ആദില്‍ ഹുസൈന്, ബഹവല്‍പുര്‍ സ്വദേശി മുഹമ്മദ് ഉസ്മാന് എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് ഭീകരരുടെ രേഖാചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഓഗസ്റ്റില്‍ നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ എത്തിയ ഭീകരര്‍, കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിലേക്ക് കടന്നതായി പോലീസ് പറഞ്ഞു.
ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബിഹാറില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.