തിരുവോണ ദിനത്തില്‍ വയോധികന് വെടിവെച്ച് മരിച്ചു; മരണം അസുഖങ്ങളില്‍ മനംനൊന്ത്
തിരുവോണ ദിനത്തില്‍ വയോധികന് വെടിവെച്ച് മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-09-06 01:02 GMT
തിരുവോണ ദിനത്തില്‍ മഞ്ചേശ്വരം സ്വദേശിയായ വയോധികന് വെടിവെച്ച് മരിച്ചു. 86 വയസ്സുള്ള സുബ്ബണ്ണ ഭട്ട് ആണ് ആത്മഹത്യ ചെയ്തത്. അസുഖങ്ങള്‍ കാരണം മനംനൊന്താണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. തിരുവോണനാളില്‍ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഭാര്യക്കും സുബ്ബണ്ണ ഭട്ടിനും വിട്ടുമാറാത്ത അസുഖം മൂലമുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.