കല്ലായി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത് അഭിഭാഷകന്‍; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍

കല്ലായി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത് അഭിഭാഷകന്‍

Update: 2025-09-10 00:28 GMT

കോഴിക്കോട്: മാങ്കാവില്‍ കല്ലായിപ്പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത ആളുടെ മൃതദേഹം കണ്ടെത്തി. ചാലപ്പുറം ഗണപത് ഗേള്‍സ് സ്‌കൂളിനു സമീപം നവബിന്ദുവില്‍ അഡ്വ.പി.സിദ്ധാര്‍ഥന്റെ (68) മൃതദേഹമാണ് ഫയര്‍ഫോഴ്‌സിന്റെ സ്‌ക്യൂബ ടീം മുങ്ങിയെടുത്തത്. രാവിലെ ഒന്‍പതു മണിയോടെ പാലത്തിലെത്തിയ ഇദ്ദേഹം കല്ലായി പുഴയിലേക്ക് ചാടിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

മീഞ്ചന്ത അഗ്‌നിരക്ഷാനിലയത്തിലെ സ്റ്റേഷന്‍ ഓഫിസര്‍ സി.കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളും ഇ.ഷിഹാബുദീന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സിന്റെ ജില്ലാ സ്‌കൂബ ടീമും നടത്തിയ തിരച്ചിലിലാണ് പുഴയില്‍ വീണ സ്ഥലത്തു നിന്ന് 30 മീറ്റര്‍ മാറി 21 അടി താഴ്ചയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.

പരേതരായ പറമ്പില്‍ ചന്തുക്കുട്ടി, മീനാക്ഷി ദമ്പതികളുടെ മകനാണ്. ഡോ.മിനിയാണ് ഭാര്യ. മകള്‍: ചൈത്ര. മരുമകന്‍: അശ്വിന്‍ (കൊയിലാണ്ടി). സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് മാവൂര്‍റോഡ് ശ്മശാനത്തില്‍. സ്‌കൂബ ടീം അംഗങ്ങളും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരുമായ പി.അഭിലാഷ്, നിഖില്‍ മല്ലിശ്ശേരി, പി.അനൂപ്, പി.കെ.മനുപ്രസാദ്, കെ.പി.ബാലന്‍ എന്നിവര്‍ നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്താനായത്.

Tags:    

Similar News