ജീവിതം അവസാനിപ്പിക്കുകയാണെന്ന് സുഹൃത്തിന്റെ സന്ദേശം; ഉടന്‍ തന്നെ ചന്തേര പോലിസില്‍ വിവരം അറിയിച്ച് യുവാവ്: പോലിസിന്റെ സമയോചിത ഇടപെടല്‍ രക്ഷിച്ചത് യുവാവിന്റെ ജീവന്‍

പോലീസിന്റെ സമയോചിതമായ ഇടപെടൽ; രക്ഷിക്കാനായത് യുവാവിന്റെ ജീവൻ

Update: 2025-09-11 01:30 GMT

തൃക്കരിപ്പൂര്‍: ജീവിതം അവസാനിപ്പിക്കുകയാണെന്ന് സുഹൃത്തിനെ ഫോണില്‍ അറിയച്ച ശേഷം ആത്മഹത്യയ്ക്ക് ഇറങ്ങിയ യുവാവിനെ തക്ക സമയത്ത് എത്തി രക്ഷിച്ച് ചന്തേര പോലിസ്. സുഹൃത്തിന്റെ ഫോണ്‍വിളിയും ചന്തേര പോലീസിന്റെ തക്കസമയത്തെ ഇടപെടലും യുവാവിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചത്. തൃക്കരിപ്പൂര്‍ ടിസിഎന്‍ ചാനല്‍ ക്യാമറാമാന്‍ എ.ജി. ഷാക്കിറിന്റെ സുഹൃത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. താന്‍ മരിക്കാന്‍ പോകുകയാണെന്ന് യുവാവ് ഷാക്കിറിന്റെ ഫോണില്‍ വിളിച്ച് അറിയിച്ചു.

ഷാക്കിറിന്റെ സുഹൃത്തായ യുവാവ് ജീവിതം അവസാനിപ്പിക്കുമെന്ന് സൂചിപ്പിക്കുന്ന വാട്ട്‌സാപ്പ് സന്ദേശം ആദ്യം അയച്ചു. തമാശയാണെന്ന് കരുതിയെങ്കിലും പിന്നാലെ യുവാവ് ഫോണ്‍വിളിച്ച് ഇനി കാണില്ലെന്നും അറിയിച്ചു. യുവാവ് ഓട്ടോറിക്ഷാഡ്രൈവറോട് വെളുത്തപൊയ്യ എന്ന് പറയുന്നത് കേട്ട ഷാക്കിര്‍ ഉടന്‍ ചന്തേര പോലീസില്‍ വിവരം അറിയിച്ച് മൊബൈല്‍നമ്പര്‍ കൈമാറി. പിന്നീട് മാവിലാക്കടപ്പുറത്തെ തന്റെ സുഹൃത്തുക്കളെയും ഷാക്കിര്‍ വിവരമറിയിച്ചു.

ഇവരും ചന്തേര പോലീസും ഉടനെത്തി ആത്മഹത്യ ചെയ്യാനായി കടലിലിറങ്ങിയ യുവാവിനെ കരയ്‌ക്കെത്തിച്ചു. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു താനെന്നും ചന്തേര പോലീസിന്റെ കൃത്യസമയത്തെ ഇടപെടലാണ് സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതെന്നും ഷാക്കിര്‍ പറഞ്ഞു.

Tags:    

Similar News