വിതുരയില്‍ വൃദ്ധയെ പീഡിപ്പിച്ച സംഭവം; പോലിസ് കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു: അടിവസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി 29കാരന്‍
വൃദ്ധയെ പീഡിപ്പിച്ച സംഭവം; പോലിസ് കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം വിതുരയില്‍ വൃദ്ധയെ പീഡിപ്പിച്ച സംഭവത്തില്‍ ആര്യനാട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. 29കാരനായ പ്രതി നജീബ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. സെല്ലില്‍ അടച്ചിരിക്കുകയായിരുന്ന ഇയാള്‍ അടിവസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി ആത്മഹത്യക്ക് ശ്രമിക്കുക ആയിരുന്നു.
ഇത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ സെല്‍ തുറന്ന് അഴിച്ചുമാറ്റുകയായിരുന്നു. കാട്ടാക്കട ഡിവൈഎസ്പി റാഫി സ്റ്റേഷനിലെത്തി പ്രതിയെ ചോദ്യം ചെയ്തു.
മദ്യലഹരിയില്‍ 69 കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിലാണ് പറണ്ടോടു സ്വദേശിയായ പ്രതി നജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മലയടി ഉന്നതിയില്‍ താമസിക്കുന്ന വൃദ്ധയാണ് പീഡനത്തിനിരയായത്.
മദ്യലഹരിയിലെത്തിയ നജീബ്, വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അതിക്രമം ചെറുക്കുന്നതിനിടെ വയോധികയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയായ നജീബിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. പരിക്കേറ്റ വയോധികയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത ശേഷം റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.