വീസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടര്‍ന്ന്; പോലിസ് കരുതല്‍ തടങ്കലിലാക്കിയ നൈജീരിയന്‍ യുവതികള്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചു രക്ഷപ്പെട്ടു

കരുതൽ തടങ്കലിൽ പാർപ്പിച്ച നൈജീരിയൻ യുവതികള്‍ രക്ഷപ്പെട്ടു

Update: 2025-09-27 01:23 GMT

കൊച്ചി: വീസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു താമസിച്ചതിനെ തുടര്‍ന്ന് പൊലീസ് പിടികൂടി കരുതല്‍ തടങ്കലിലാക്കിയ നൈജീരിയന്‍ യുവതികള്‍ രക്ഷപ്പെട്ടു. കുന്നുംപുറം 'സഖി' കരുതല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന രണ്ടു യുവതികളും ചേര്‍ന്ന് സുരക്ഷാ ജീവനക്കാരെ ആക്രമിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. കസാന്‍ഡ്ര ഡ്രാമേഷ് (27), യൂനിസ് വാംബുയി വാവേരു (34) എന്നിവരാണ് രക്ഷപ്പെട്ടത്.

ഇന്നലെ രാത്രി ഏഴിന് കലക്ടറേറ്റിനു സമീപം വനിതാ ശിശുക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തില്‍ നിന്നുമാണ് ഇരുവരും രക്ഷപ്പെട്ടത്. മാര്‍ച്ച് 20ന് വീസ കാലാവധി കഴിഞ്ഞ യുവതികള്‍ വ്യാജ രേഖ ചമച്ച് അനധികൃതമായി ഇന്ത്യയില്‍ താമസിച്ചെന്നാണ് കേസ്. വനിതാ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച ശേഷം ഓടി രക്ഷപ്പെട്ട ഇവര്‍ വാഹനത്തില്‍ കയറി പോയതായാണു പൊലീസിനു ലഭിച്ച വിവരം.

Tags:    

Similar News