തലയോലപ്പറമ്പില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു; തലപ്പാറ-എറണാകുളം റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു
By : സ്വന്തം ലേഖകൻ
Update: 2025-09-27 03:59 GMT
തലയോലപ്പറമ്പ്: കോട്ടയം തലയോലപ്പറമ്പില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. രാത്രി 12 മണിയോടെ തലപ്പാറ കൊങ്ങിണിമുക്കിലാണ് അപകടം. കരിപ്പാടം ദാരു സദയില്‍ മുര്‍ത്താസ് അലി റഷീദ് (27), വൈക്കം സ്വദേശി റിദ്ദിക്ക് (29) എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ ഇവരുടെ സുഹൃത്തിനെ പൊതിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് തലപ്പാറ-എറണാകുളം റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാറിനുള്ളില്‍ നിന്നും, ഗുരുതരമായി പരിക്കേറ്റ കാര്‍ യാത്രികരായ മുര്‍ത്താസ് അലി റഷീദിനെ പൊതിയിലെ ആശുപത്രിയിലും റിദ്ദിക്കിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപതിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തലയോലപ്പറമ്പ് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.