കുമരംപുത്തൂര്‍ വട്ടമ്പലത്ത് അജ്ഞാത ജീവി അഞ്ച് ആടുകളെ കടിച്ചു കൊന്നു; വന്യമൃഗത്തിന്റെ ആക്രമണമെന്ന് നാട്ടുകാര്‍; തെരുവുനായ്ക്കളെന്ന് വനം വകുപ്പും
By : സ്വന്തം ലേഖകൻ
Update: 2025-09-27 04:21 GMT
പാലക്കാട്: കുമരംപുത്തൂര്‍ വട്ടമ്പലത്ത് അജ്ഞാത ജീവി അഞ്ച് ആടുകളെ കടിച്ചു കൊന്നു. ഏതോ വന്യമൃഗത്തിന്റെ ആക്രമണമെന്നാണ് നാട്ടുകാര്‍ പറയു ന്നത്. എന്നാല്‍ തെരുവുനായ്ക്കളെന്നാണ് വനം വകുപ്പിന്റ വിശദീകരണം.
സംഭവ സമയത്ത് വീട്ടില്‍ ആളുണ്ടായിരുന്നില്ല. ഒരു ആടിന്റെ തലയല്ലാത്ത മുഴുന്‍ ഭാഗവും തിന്നിട്ടുമുണ്ട്. ബാക്കിയുള്ളവയെ കടിച്ചു കൊന്ന നിലയിലാണ്. അതേസമയം കുറുനരിയോ ചെന്നായയോ ആണ് ആടുകളെ കൊന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോസ്റ്റ്മോര്‍ട്ടം നടത്തി മൃഗങ്ങളെ സംസ്കരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. വട്ടമ്പലം പാലാത്ത് ദേവസ്യാച്ചന്റെ 5 ആടുകളെയാണ് കിടിച്ചു കൊന്നത്. 5 ആടുകളും ഗര്‍ഭിണികളായിരുന്നു. ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.