പെണ്‍കുട്ടിക്കൊപ്പം വിഷം കഴിച്ച 23കാരന്‍ മരിച്ചു; 15കാരി ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നുവെന്ന് ആശുപത്രി അധികൃതര്‍

Update: 2025-09-30 12:28 GMT

തിരുവനന്തപുരം: 15 വയസുള്ള പെണ്‍കുട്ടിക്കൊപ്പം വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച 23കാരന്‍ മരിച്ചു. പാറശാല കാരോട് എറിച്ചല്ലൂര്‍ മാറാടി വിജയ വിലാസത്തില്‍ സുരേഷ്‌കുമാറിന്റെ മകന്‍ വൈഷ്ണുവാണ് (23) മരിച്ചത്. യുവാവിനൊപ്പം വിഷം കഴിച്ച 15കാരി രക്ഷപ്പെട്ടു. പെണ്‍കുട്ടി ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പാറശാലയ്ക്ക് സമീപത്തെ ഒരു കുളത്തിന്റെ കരയില്‍ നിന്നാണ് ഇരുവരെയും വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ 28ന് വൈകിട്ട് 7നാണ് വൈഷ്ണു മരിച്ചത്.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. അമരവിളയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ അക്സസറീസ് സ്ഥാപനത്തിലെ ജീവനക്കാരനാണ് വൈഷ്ണു. മാതാവ്: വത്സലകുമാരി.

Similar News