വീണ്ടും പേ വിഷബാധയേറ്റ് മരണം; പ്രതിരോധ വാക്സിന് എടുത്തിട്ടും മരിച്ചത് പത്തനംതിട്ട കളര്‍നില്‍ക്കുന്നതില്‍ കൃഷ്ണമ്മ
By : സ്വന്തം ലേഖകൻ
Update: 2025-10-04 07:21 GMT
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. പത്തനംതിട്ട കളര്‍നില്‍ക്കുന്നതില്‍ കൃഷ്ണമ്മ(65)ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കഴിഞ്ഞ മാസം നാലാം തീയതിയാണ് കൃഷ്ണമ്മയെ തെരുവ് നായ കടിച്ചത്. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും പ്രതിരോധ വാക്സിന് സ്വീകരിക്കുകയും ചെയ്തിരുന്നു. കൃഷ്ണമ്മയെ കടിച്ച നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തിയിരുന്നു.