മരംവെട്ടുന്നതിനിടെ തൊഴിലാളികൾക്ക് മിന്നലേറ്റു; ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക്; സംഭവം ആപ്പുഴയിൽ
By : സ്വന്തം ലേഖകൻ
Update: 2025-10-04 07:49 GMT
ആലപ്പുഴ: കാരിച്ചാലിൽ മരംവെട്ടുന്നതിനിടെ മിന്നലേറ്റ് തൊഴിലാളി മരിച്ചു. ഹരിപ്പാട് തുലാംപറമ്പ് തെക്ക് വലിയപറമ്പിൽ ബിനു (45) ആണ് മരിച്ചത്. അപകടത്തിൽ മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. കാരിച്ചാലിൽ മരങ്ങൾ വെട്ടുന്നതിനിടെയാണ് ഇവർക്ക് മിന്നലേറ്റത്. മഴയും ശക്തമായ ഇടിയും തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.