ന്യൂമാഹിയില്‍ കത്തി കാട്ടി കവര്‍ച്ചാശ്രമത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു; കൂട്ടാളി അറസ്റ്റില്‍

ന്യൂമാഹിയില്‍ കത്തി കാട്ടി കവര്‍ച്ചാശ്രമത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

Update: 2025-10-05 14:01 GMT

കണ്ണൂര്‍: ന്യൂമാഹി പെരിങ്ങാടിയില്‍ വഴി യാത്രക്കാരനെ കത്തി കാട്ടി കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി ബഷീറിനെ പൊലിസ് അറസ്റ്റുചെയ്തു.

ശനിയാഴ്ച വൈകിട്ട് പെരിങ്ങാടി മമ്മിമുക്കില്‍ വെച്ചാണ് സംഭവം നടന്നത്. ന്യൂമാഹി സ്വദേശി മുസ്തഫയെ തടഞ്ഞു നിര്‍ത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്ന രണ്ടംഗ സംഘം ഓടി രക്ഷപ്പെടുന്നതിനിടെ റെയില്‍വെ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്.

ബഷീറിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ന്യൂമാഹി പൊലിസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ ബഷീര്‍ നിരവധി മോഷണ കേസിലെ പ്രതിയാണെന്നാണ് പൊലിസ് നല്‍കുന്ന സൂചന.

Tags:    

Similar News