മെഡിസിപ്പ് പ്രീമിയം 815 രൂപയായി കൂട്ടിയേക്കും; അടുത്തഘട്ടം നവംബര്‍ മുതല്‍
മെഡിസിപ്പ് പ്രീമിയം 815 രൂപയായി കൂട്ടിയേക്കും; അടുത്തഘട്ടം നവംബര്‍ മുതല്‍
By : സ്വന്തം ലേഖകൻ
Update: 2025-10-09 02:01 GMT
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ അടുത്തഘട്ടത്തില്‍ പ്രീമിയം 815 രൂപയാക്കാന്‍ സാധ്യത. ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍ നടത്തുന്ന ഓറിയന്റല്‍ ഇന്ഷുറന്സിനുതന്നെ അടുത്തഘട്ടത്തിലും കരാര്‍ ലഭിച്ചേക്കും.
ഓറിയന്റല്‍ ഉള്‍പ്പെടെ മൂന്നു കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ സാങ്കേതികയോഗ്യത നേടിയത്. ഇതില്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് നേരത്തേ ആവശ്യപ്പെട്ടത് 870 രൂപയായിരുന്നു. പിന്നീട് നടത്തിയ ചര്‍ച്ചയില്‍ പ്രീമിയം 815 രൂപയായി കുറയ്ക്കാന്‍ ധാരണയായെന്നാണ് വിവരം.
ആദ്യഘട്ടത്തില്‍ 500 രൂപയായിരുന്നു പ്രീമിയം. ഇതില്‍ 300 രൂപ കൂടുന്നതില്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സംഘടനകള്‍ക്ക് ആശങ്കയുണ്ട്. നവംബര്‍ മുതല്‍ അടുത്തഘട്ടം നിലവില്‍വരും.