തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിന് സമീപം വന്‍തീപിടുത്തം; നിരവധി കടകള്‍ക്ക് തീപിടിച്ചു; മൂന്ന് കടകള്‍ പൂര്‍ണമായും കത്തിനശിച്ചു

Update: 2025-10-09 12:48 GMT

കണ്ണൂര്‍: തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിന് സമീപം വന്‍തീപിടുത്തം. കെബി ഷോപ്പിംഗ് കോംപ്ലക്‌സിലാണ് തീ പടര്‍ന്നത്. ബസ് സ്റ്റാന്‍ഡിന് സമീപത്തുളള ഒരു ഹോട്ടലില്‍ നിന്ന് തീ പടര്‍ന്നുവെന്നാണ് പ്രാഥമിക വിവരം. നിലവില്‍ മൂന്ന് കടകള്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. അഞ്ചോളം കടകളിലേക്ക് തീ പടര്‍ന്നിട്ടുണ്ട്. അഗ്‌നിരക്ഷാ സേനയെത്തി തീ അണയ്ക്കാനുളള ശ്രമം നടന്നുവരികയാണ്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍ തീപടരുകയായിരുന്നു. മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും ഉള്‍ക്കൊള്ളുന്നതാണ് കെട്ടിടം. ഇതുവരെ ആളാപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കണ്ണൂര്‍, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് അഗ്‌നിശമനസേന പ്രദേശത്ത് എത്തി.

Similar News