കെഎസ്ആര്‍ടിസി ബസ് കാറിനെ ഓവര്‍ടേക്ക് ചെയ്തത് പ്രകോപനമായി; ബസ് തടഞ്ഞ് നിര്‍ത്തി ആക്രമണം: ഡ്രൈവര്‍ക്കെതിരെ അസഭ്യവര്‍ഷം; സൈഡ് ഗ്ലാസ് അടിച്ച് തകര്‍ത്തു
By : സ്വന്തം ലേഖകൻ
Update: 2025-10-09 16:19 GMT
കാസര്‍ഗോഡ്: കെഎസ്ആര്‍ടിസി ബസ് കാറിനെ ഓവര്‍ടേക്ക് ചെയ്തതിന്റെ പേരിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ ബസ് തടഞ്ഞ് നിര്‍ത്തി ആക്രമണവും അസഭ്യവര്‍ഷവും. ആക്രമണത്തില്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച പള്ളിക്കരയില്‍ വെച്ചായിരുന്നു സംഭവം. കാസര്‍ഗോഡ് - കോട്ടയം ബസിന് കുറുകെ കാര്‍ നിര്‍ത്തിയായിരുന്നു അക്രമം. പള്ളിക്കരയില്‍ വെച്ച് ബസ് കാറിനെ ഓവര്‍ടേക്ക് ചെയ്തുവെന്ന പേരിലായിരുന്നു കാര്‍ കുറുകെയിട്ടതും ബസ് അടിച്ചു തകര്‍ത്തതും. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു. KL 14 AA 4646 കാറിലെത്തിയ വ്യക്തിയാണ് ആക്രമണം നടത്തിയത്. യാത്രക്കാരെ സാക്ഷിയാക്കി ഡ്രൈവറെ അസഭ്യം പറയുകയും ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച് തകര്‍ക്കുകയും ചെയ്തു. സൈഡ് ഗ്ലാസ് പൊട്ടി ഡ്രൈവര്‍ അബ്ദുള്‍ സമീറിന്റെ കൈക്ക് മുറിവേറ്റു.