വി എസ് സമുന്നതനായ രാഷ്ട്രീയ നേതാവാണെന്ന് പ്രമേയം അവതരിപ്പിച്ച് സ്പീക്കര്‍ എം അപ്പാവു; ജനങ്ങളുടെയാകെ ഹൃദയം കവരാന്‍ വി എസിന് കഴിഞ്ഞു; അച്യുതാനന്ദന് തമിഴ്നാട് നിയമസഭയിലും ആദരം
By : സ്വന്തം ലേഖകൻ
Update: 2025-10-14 08:19 GMT
ചെന്നൈ: മുതിര്‍ന്ന സിപിഐ എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദന് ആദരമര്‍പ്പിച്ച് തമിഴ്നാട് നിയമസഭ. സ്പീക്കര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. വി എസ് സമുന്നതനായ രാഷ്ട്രീയനേതാവാണെന്ന് പ്രമേയം അവതരിപ്പിച്ച് സ്പീക്കര്‍ എം അപ്പാവു പറഞ്ഞു. ജനങ്ങളുടെയാകെ ഹൃദയം കവരാന്‍ വി എസിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ സിപിഐ എമ്മിനോടും കുടുംബാംഗങ്ങളോടുമൊക്കെ അനുശോചനം അറിയിക്കുന്നു എന്നും അനുശോചന പ്രമേയത്തില്‍ പറഞ്ഞു. കരൂര്‍ ദുരന്തത്തിലും നിയമസഭയില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.