പ്രായപൂര്‍ത്തിയാകാത്തതും മാനസിക വെല്ലുവിളി നേരിടുന്നതുമായ ആണ്‍കുട്ടിക്ക് പീഡനം; പ്രതിക്ക് 25 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കോടതി

പ്രായപൂര്‍ത്തിയാകാത്തതും മാനസിക വെല്ലുവിളി നേരിടുന്നതുമായ ആണ്‍കുട്ടിക്ക് പീഡനം

Update: 2025-10-15 17:11 GMT

അടൂര്‍: പ്രായപൂര്‍ത്തിയാകാത്തതും മാനസിക വെല്ലുവിളി നേരിടുന്നതുമായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി. പ്രമാടം വെള്ളപ്പാറ കമുങ്ങിനാംകുഴി പുതുവേലില്‍ വീട്ടില്‍ സുമേഷിനെ( 24) യാണ് ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യല്‍ ജഡ്ജ് ടി. മഞ്ജിത് 25 വര്‍ഷവും മൂന്നുമാസവും കഠിന തടവിനും 1,25,000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളില്‍ പ്രതി വിവിധ സ്ഥലങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി അശ്ലീല വീഡിയോകള്‍ കാണിച്ച് പ്രകൃതിവിരുദ്ധ ലൈംഗിക ചേഷ്ടകള്‍ക്ക് വിധേയനാക്കുകയായിരുന്നു. എതിര്‍ത്ത കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കോന്നി സബ് ഇന്‍സ്പെക്ടര്‍ വിമല്‍ രംഗനാഥ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ പി. ശ്രീജിത്താണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് സ്‌കൂട്ടര്‍ അഡ്വ. സ്മിത ജോണ്‍. പി ഹാജരായി. പ്രോസിക്യൂഷന്‍ നടപടികള്‍ കോര്‍ട്ട് ലെയ്സണ്‍ ഓഫീസര്‍ ദീപാ കുമാരി ഏകോപിപ്പിച്ചു.

Tags:    

Similar News