അടൂര്‍ ലൈഫ് ലൈനില്‍ ഇവിഎആര്‍ ചികിത്സ വിജയകരം; അയോര്‍ട്ട ധമനി പൊട്ടാതെ സ്റ്റെന്റ് ഘടിപ്പിച്ചത് കാര്‍ഡിയോളജി-കാര്‍ഡിയാക് സര്‍ജറി വിഭാഗം
അടൂര്‍ ലൈഫ് ലൈനില്‍ ഇവിഎആര്‍ ചികിത്സ വിജയകരം
അടൂര്‍: ഹൃദയത്തിലെ പ്രധാന രക്തധമനിയായ അയോര്‍ട്ടയില്‍ വീക്കം ബാധിച്ച രോഗി(73)യില്‍ സങ്കീര്‍ണമായ എന്‍ഡോവാസ്‌ക്യൂലര്‍ അന്യൂറിസം റിപ്പയര്‍ (ഇവിഎആര്‍) എന്ന സ്റ്റെന്റ് ഗ്രാഫ്ട് ചികിത്സ വിജയകരമായി നടപ്പിലാക്കി ലൈഫ് ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാര്‍ഡിയോളജി-കാര്‍ഡിയാക് സര്‍ജറി വിഭാഗം.
വീക്കമുള്ള ഭാഗത്ത് വിള്ളലോ പൊട്ടലോ ഉണ്ടായാല്‍ മരണസാധ്യത കൂടുതലായതിനാലാണ് തുറന്ന ശസ്ത്രക്രിയ ഒഴിവാക്കി ഈ ചികിത്സ ചെയ്തതെന്ന് കാര്‍ഡിയോളോജിസ്റ് ഡോ. കൃഷ്ണമോഹന്‍ പറഞ്ഞു. മുന്‍പ് ബൈപ്പാസ് സര്‍ജറി കഴിഞ്ഞതും വൃക്കകളിലേക്കുള്ള രക്തക്കുഴലിനരികില്‍ വീക്കം ഉണ്ടായതും രണ്ടു കാലുകളിലേക്കും ഇത് വ്യാപിച്ചതും കാല്‍സ്യം അടിഞ്ഞുകൂടിയതും രോഗിയുടെ സങ്കീര്‍ണതകള്‍ വര്‍ധിപ്പിക്കുന്നതിനു ഇടയാക്കിയെന്നു കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവി ഡോ രാജഗോപാല്‍ വിശദീകരിച്ചു.
സീനിയര്‍ കാര്‍ഡിയോളോജിസ്റ്റുകളായ ഡോ. ആശിഷ് കുമാര്‍, ഡോ. വിനോദ് മണികണ്ഠന്‍, ഡോ. സന്ദീപ് ജോര്‍ജ്, ഡോ ചെറിയാന്‍ ജോര്‍ജ്, ഡോ. ചെറിയാന്‍ കോശി, കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗം മേധാവി ഡോ. അജിത് സണ്ണി, ഡോ. ശ്രുതി മത്തായി, റേഡിയോളോജിസ്റ്റ് ഡോ. അബ്ദുല്‍ ഫൈസല്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ചികിത്സ നടത്തിയത്.