വീടിന് പുറത്ത് മദ്യമിരിപ്പുണ്ടെന്ന് സുഹൃത്ത്; എടുത്ത് കുടിച്ചത് കളനാശിനി: ഗുരുതരാവസ്ഥയിലായ അമ്പതുകാരന്‍ ആശുപത്രിയില്‍
മദ്യമെന്ന് കരുതി കുടിച്ചത് കളനാശിനി
തൃശ്ശൂര്‍: മദ്യമെന്ന് കരുതി കളനാശിനി എടുത്ത് കുടിച്ച അമ്പതുകാരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ്പ്രവേശിപ്പിച്ചു. സുഹൃത്തിന്റെ വീടിനുസമീപം വെച്ചിരുന്ന കുപ്പിയിലുള്ളത് മദ്യമാണെന്ന് കരുതി കീടനാശിനി എടുത്ത് കുടിക്കുക ആയിരുന്നു. തൃശ്ശൂര്‍ നടത്തറയ്ക്കടുത്താണ് സംഭവം. വീടിനടുത്ത് മദ്യമിരിപ്പുണ്ടെന്ന് സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ഇദ്ദേഹം പോയത്.
അവിടെ പക്ഷേ സുഹൃത്തില്ലായിരുന്നു. വീടിനുസമീപം നോക്കിയപ്പോള്‍ അവിടെ ഒരു കുപ്പി കണ്ടു. രാത്രിയായതിനാല്‍ മദ്യമാണെന്നുറപ്പിക്കാതെ എടുത്തു കുടിച്ചു. അല്‍പം കഴിച്ചതോടെ അബദ്ധം മനസ്സിലായി. മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിച്ചു. തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സ ഫലിക്കാതെ എറണാകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ ഐസിയുവില്‍ ചികിത്സയിലാണ്.