സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍: പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍: പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

Update: 2025-10-23 15:56 GMT

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ പുതിയ മെമ്പര്‍മാരായി രമേശന്‍ വി., മുരുകേഷ് എം., അഡ്വ. കെ. എന്‍. സുഗതന്‍, ഷീലാ വിജയകുമാര്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പട്ടം ലീഗല്‍ മെട്രോളജി ഭവനില്‍ ഒക്ടോബര്‍ 22ന് നടന്ന ചടങ്ങില്‍ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. ജിനു സഖറിയ ഉമ്മന്‍ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്.

ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഹിമ കെ., സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ മെമ്പര്‍ അഡ്വ. സബിദാ ബീഗം, മെമ്പര്‍ സെക്രട്ടറി പി. വനജ കുമാരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Tags:    

Similar News