യുവ എഴുത്തുകാരന്‍ ജിബിന്‍ കൈപ്പറ്റ രചിച്ച 'നിന്‍ നിഴല്‍' മ്യൂസിക് വീഡിയോ പുറത്തിറങ്ങി

യുവ എഴുത്തുകാരന്‍ ജിബിന്‍ കൈപ്പറ്റ രചിച്ച 'നിന്‍ നിഴല്‍' മ്യൂസിക് വീഡിയോ പുറത്തിറങ്ങി

Update: 2025-10-23 16:36 GMT

തിരുവനന്തപുരം: യുവ സംവിധായകനും, തിരക്കഥ രചയിതാവുമായ അജി അയിലറ സംവിധാനം ചെയ്യുന്ന പ്രണയ ഗാനമായ 'നിന്‍ നിഴല്‍' മ്യൂസിക്ക് വീഡിയോ റിലീസ് ചെയ്തു.

എ.പി ഇസഡ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനീഷയാണ് നിന്‍ നിഴല്‍ നിര്‍മ്മിച്ചത്. 'വഴിപാതി അണയുന്നുവോ നിഴലോര്‍മ്മയായ് മറയുന്നതോ...എന്ന പ്രണയ വരികള്‍ രചിച്ചിരിക്കുന്നത് മലയാളത്തിലെ യുവ എഴുത്തുകാരനായ ജിബിന്‍ കൈപ്പറ്റയാണ്. പ്രശസ്ത സംഗീത സംവിധായകന്‍ മുരളി അപ്പാടത്തിന്റേതാണ് സംഗീതവും ആലാപനവും.


Full View

ജറിന്‍ ജയിംസിന്റെ ചായാഗ്രഹണവും കിഴക്കന്‍ മലയോരനാടായ കുളത്തൂപ്പുഴയുടെ ദൃശ്യഭംഗിയും ഗാനത്തെ എറെ മനോഹമാക്കിയിട്ടുണ്ട്.

Cinematic Collective youtube ചാനലിലൂടെയാണ് ഗാനം റിലീസായത്.

ജിബിന്‍ കൈപ്പറ്റ, ആര്യാ എം എസ്സ്, ഷിജി, റ്റി.എസ്സ് ശരണ്‍ലാല്‍, വി. സുബ്രമണ്യന്‍ എന്നിവരാണ് അഭിനേതാക്കള്‍.

നിര്‍മ്മാണം : അനീഷാ

കഥ : വിദ്യാപാറു

ഗാനരചന : ജിബിന്‍ കൈപ്പറ്റ

സംഗീതം . ആലാപനം

മുരളി അപ്പാടത്ത്

ക്യാമറ : ജറിന്‍ ജയിംസ്

മേക്കപ്പ് :

ഷിജിലാല്‍

ക്യാമറ അസി: ജിനു പത്തനാപുരം, എന്നിവരാണ് ഗാനത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

Tags:    

Similar News