ശാന്തിക്കാരെ തിരഞ്ഞെടുത്തതില്‍ അട്ടിമറിയോ? കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തിയ പരീക്ഷയുടെ ഷോര്‍ട്ട്‌ലിസ് പ്രസിദ്ധീകരിച്ചതില്‍ അപാകത; ആരോപണം ഉന്നയിച്ച് ഉദ്യോഗാര്‍ത്ഥി

Update: 2025-10-25 09:07 GMT

ചങ്ങനാശ്ശേരി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ശാന്തിക്കാരെ തിരഞ്ഞെടുക്കുന്നതിന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തിയ പരീക്ഷയില്‍ അട്ടിമറി നടന്നതായി സംശയം ഉന്നയിച്ച് ഉദ്യോഗാര്‍ത്ഥി.

ശാന്തി എക്‌സാം എഴുതുകയും അതിനുശേഷം ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ആ ഷോര്‍ട്ട് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടത്തുകയും അതില്‍ യോഗ്യതയുള്ളവരെ ഉള്‍പ്പെടുത്തി ഇന്റര്‍വ്യൂ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഇപ്പോള്‍ പറയുന്നത് സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ഉള്ളവരെയാണ് പുറത്താക്കിയിരിക്കുന്നത് എന്നാണ്.

അങ്ങനെയായിരുന്നുവെങ്കില്‍ സര്‍ട്ടിഫൈഡ് വെരിഫിക്കേഷന്‍ കഴിഞ്ഞ സമയത്ത് അവരെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യിക്കരുതായിരുന്നു. മുഴുവന്‍ ദിവസവും ഇന്റര്‍വ്യൂന് ഒരേ ആളുകളെ വച്ച് ഇന്റര്‍വ്യൂ നടത്തിയതില്‍ അട്ടിമറിക്ക് സാധ്യതയുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്... ആദ്യം തന്നെ കട്ട് ഓഫ് നിര്‍ണയിച്ചാണ് ഷോര്‍ട്ട്‌ലിസ് പ്രസിദ്ധീകരിച്ചതെന്നും ഉദ്യോഗാര്‍ത്ഥി പറയുന്നു. ഇക്കാര്യം ചോദ്യം ചെയ്ത ഉദ്യോഗാര്‍ത്ഥിയെ പൊലീസ് ബലം പ്രയോഗിച്ച് പുറത്താക്കിയതായാണ് വിവരം.

പരീക്ഷയില്‍ കൊട്ടാരക്കര കലയപുരം അന്തമണ്‍ സ്വദേശി ആര്‍. പ്രകാശിന് ഒന്നാം റാങ്ക്. പുതുമന തന്ത്രവിദ്യാലയത്തിലാണ് പഠിച്ചത്. പുതുമന തന്ത്രവിദ്യാലയത്തില്‍നിന്ന് അപേക്ഷിച്ച 20 പേരില്‍ 15 പേര്‍ ശാന്തി നിയമനത്തിന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Similar News