മൈസൂരുവിന് സമീപം ബേഗൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; മലയാളി ദമ്പതിമാര്‍ മരിച്ചു

Update: 2025-10-25 10:14 GMT

മൈസൂരു: കര്‍ണാടകയിലെ മൈസൂരുവിന് സമീപം ബേഗൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ മലയാളി ദമ്പതിമാര്‍ മരിച്ചു. ബെംഗളൂരു വിമാനത്താവളത്തില്‍നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു കുടുംബം സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. വയനാട് സ്വദേശി ബഷീര്‍ കരിഞ്ചേരി(53) ഭാര്യ നസീമ ബഷീര്‍(42) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മുഹമ്മദ് ഷാഫി(32) ജസീറ(28) അയ്സാം ഹനാന്‍(മൂന്ന്) എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്നവര്‍ തായ്ലാന്‍ഡില്‍നിന്ന് വിനോദയാത്ര കഴിഞ്ഞ് ബെംഗളൂരു വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് വിവരം.

Similar News