ശബരിനാഥനെ ഇറക്കിയാലും സതീശന്‍ തന്നെ മത്സരിച്ചാലും തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാനാവില്ല; കോണ്‍ഗ്രസിനെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

Update: 2025-11-03 07:25 GMT

കണ്ണൂര്‍: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് തന്നെ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച കോണ്‍ഗ്രസ് നടപടിയെ പരിഹസിച്ച് മന്ത്രി വി. ശിവന്‍കുട്ടി. ശബരിനാഥനെ ഇറക്കിയാലും വി.ഡി. സതീശന്‍ തന്നെ മത്സരിച്ചാലും കോര്‍പ്പറേഷന്‍ പിടിക്കാനാവില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ബിജെപി ധാരണയുണ്ടെന്നും ശിവന്‍കുട്ടി ആരോപിച്ചു. ആ ധൈര്യത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ദയനീയ പ്രകടനമാകും യുഡിഎഫിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News