നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; ആറര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍: ലഹരി കടത്തിയത് ഭക്ഷണ പായ്ക്കറ്റുകളില്‍ ഒളിപ്പിച്ച്

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട

Update: 2025-11-04 01:37 GMT

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ വന്‍ ലഹരിവേട്ട. ആറര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിലായി. ബാങ്കോക്കില്‍ നിന്നും എത്തിയ വയനാട് സ്വദേശി അബ്ദുല്‍ സമദ് ആണ് പിടിയിലായത്. ഭക്ഷ്യ പായ്ക്കറ്റുകളില്‍ ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്ത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ലഹരി മരുന്ന് പിടികൂടുക ആയിരുന്നു.

ലഹരിക്കടത്തിന് കൂലിയായി 50,000 രൂപ ലഭിക്കുമെന്ന് യുവാവ് വെളിപ്പെടുത്തി. കൂടാതെ യാത്ര ടിക്കറ്റും താമസവും സൗജന്യമായി ലഭിക്കുമെന്നും കസ്‌റഅരംസിന്റെ ചോദ്യം ചെയ്യലില്‍ യുവാവ് വെളിപ്പെടുത്തി. ഹൈബ്രിഡ് കഞ്ചാവിന് കിലോഗ്രാമിന് ലക്ഷങ്ങളാണ് വില.

Tags:    

Similar News