പത്തനംതിട്ട കടമ്മനിട്ടയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ പശു വീണു; അമ്പതടി താഴ്ചയില്‍ നിന്ന് രക്ഷിച്ച് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍

കിണറ്റില്‍ വീണ പശുവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി

Update: 2025-11-10 17:35 GMT

പത്തനംതിട്ട: കിണറ്റില്‍ വീണ പശുവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കടമ്മനിട്ട വല്യയന്തി തടത്തില്‍ ഭാസ്‌കരന്റെ ആറുമാസം പ്രായമുള്ള പശുവാണ് കിണറ്റില്‍ വീണത്. മേയാന്‍ വിട്ട പശു തൊട്ടടുത്തുള്ള പുരയിടത്തിലെ ആള്‍ മറയില്ലാത്ത 50 അടി താഴ്ചയുള്ള കിണറ്റില്‍ വീഴുകയായിരുന്നു. വൈകിട്ട് നാലുമണിക്ക് ആയിരുന്നു സംഭവം.

നാട്ടുകാര്‍ പശുവിനെ കരയില്‍ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഉടന്‍തന്നെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പ്രേമചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ സേന സംഭവസ്ഥലത്ത് എത്തി. റോപ്പിന്റെയും സേഫ്റ്റി ബെല്‍റ്റിന്റെയും സഹായത്തോടെ അതിസാഹസികമായി സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പ്രേമചന്ദ്രന്‍ നായരും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അസീമും മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ കിണറ്റില്‍ ഇറങ്ങി പശുവിനെ ഹോസിന്റെ സഹായത്തോടെ കിണറിനു വെളിയില്‍ എത്തിച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മനോജ്, അഭിലാഷ്,രഞ്ജിത്ത്, ഫയര്‍ ഓഫീസര്‍ ഡ്രൈവര്‍ അജു, ഹോം ഗാര്‍ഡ് ലത എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.


Tags:    

Similar News