തിരുവനന്തപുരം പാലോട് പടക്ക നിര്‍മാണ ശാലയില്‍ തീപിടിത്തം; അപകടത്തില്‍ നാല് സ്ത്രീകള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
By : സ്വന്തം ലേഖകൻ
Update: 2025-11-11 07:30 GMT
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പടക്ക നിര്‍മാണ ശാലയില്‍ തീപിടിത്തം. അപകടത്തില്‍ നാല് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. എല്ലാവരും പടക്ക നിര്‍മാണ ശാലയിലെ തൊഴിലാളികളാണെന്നാണ് വിവരം. നന്ദിയോട് പേരയം താളിക്കുന്നിലെ ആന്‍ ഫയര്‍ വര്‍ക്സിലായിരുന്നു അപകടം.
രാവിലെ 9.30ടെയാണ് അപകടമുണ്ടായത്. പടക്കം കെട്ടുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ ഷീബ, അജിത, മഞ്ജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എല്ലാവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഷീബയുടെ നില ഗുരുതരമാണ്.