ബി.എസ്.എഫ് രൂപീകരണത്തിന്റെ 60-ാം വാര്‍ഷികം: രാജ്യത്തുടനീളം ആഘോഷങ്ങള്‍ക്ക് തുടക്കം:; ജമ്മുവില്‍ 60 ജവാന്മാര്‍ പങ്കെടുക്കുന്ന മോട്ടോര്‍ സൈക്കിള്‍ റാലി

ജമ്മുവില്‍ 60 ജവാന്മാര്‍ പങ്കെടുക്കുന്ന മോട്ടോര്‍ സൈക്കിള്‍ റാലി

Update: 2025-11-12 15:34 GMT

ജമ്മു: രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്ക് കാവലായി നിലകൊള്ളുന്ന അതിര്‍ത്തി സുരക്ഷാ സേന (ബി.എസ്.എഫ്.) രൂപീകരണത്തിന്റെ 60ാം വാര്‍ഷികം രാജ്യത്തുട നീളം ആചരിക്കുന്നു. ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 60 ബി.എസ്.എഫ്. ജവാന്മാര്‍ പങ്കെടുക്കുന്ന മോട്ടോര്‍സൈക്കിള്‍ റാലിക്ക് ജമ്മുവില്‍ തുടക്കം.

ബി.എസ്.എഫ്. ഡയറക്ടര്‍ ജനറല്‍ ദല്‍ജിത്ത് സിംഗ് കഴിഞ്ഞ ഒമ്പതിന് റാലി ഫ്ളാഗ് ഓഫ് ചെയ്തു. 17 ദിവസം നീണ്ടുനില്‍ക്കുന്ന സാഹസിക യാത്ര 2727 കിലോമീറ്റര്‍ സഞ്ചരിച്ച് 19ന് ഗുജറാത്തിലെ ഭുജില്‍ സമാപിക്കും. 'ലഹരിമുക്ത ഭാരതം' എന്ന ശക്തമായ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക, അതിര്‍ത്തി സംരക്ഷണത്തിനപ്പുറം ബി.എസ്.എഫ്. നടത്തുന്ന വിവിധ സേവനങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.

ജമ്മു, കാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ അതിര്‍ത്തി മേഖലകളില്‍ നിന്നുള്ള 60 മോട്ടോര്‍സൈക്കിള്‍ റൈഡേഴ്സാണ് റാലിയില്‍ പങ്കെടുക്കുന്നത്.കായംകുളം സ്വദേശി സുകുരാജ് ഒ.എസ്., പാലക്കാട് സ്വദേശി ശ്രീനീഷ് എന്നിവരാണ് റാലിയിലെ മലയാളി പങ്കാളികള്‍.

Tags:    

Similar News