സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ മനംനൊന്ത് വീണ്ടും ആത്മഹത്യ ശ്രമം; കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ജീവനൊടുക്കാന്‍ ശ്രമിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-11-17 08:49 GMT
ആലപ്പുഴ: സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ മനംനൊന്ത് ആലപ്പുഴയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിരണത്ത് സി ജയപ്രദീപ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം. ജയപ്രദീപിനെ 19-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആകാന്‍ തീരുമാനിച്ചിട്ട് സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ല. വീട്ടുകാരുടെ സമയോചിത ഇടപെടലിലാണ് ജയപ്രദീപിന്റെ ജീവന് രക്ഷിച്ചത്.