ആലപ്പുഴ ഗവ.ഡെന്റല്‍ കോളജ് ആശുപത്രിയില്‍ സീലിങ് അടര്‍ന്നു വീണ് രോഗിക്ക് പരുക്ക്

Update: 2025-11-17 11:24 GMT

ആലപ്പുഴ: ആലപ്പുഴ ഗവ. ഡെന്റല്‍ കോളജ് ആശുപത്രിയിലെ സീലിങ് അടര്‍ന്നു വീണ് രോഗിക്ക് പരുക്കേറ്റു. എക്‌സ്‌റേ മുറിയുടെ വാതിലിനു സമീപമാണ് സീലിങ് അടര്‍ന്നു വീണത്. ഇവിടെ നില്‍ക്കുകയായിരുന്ന ആറാട്ടുപുഴ വലിയഴീക്കല്‍ തറയില്‍ കടവ് ഹരിതയ്ക്കാണ് (29) പരുക്കേറ്റത്. ഹരിതയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് (തിങ്കളാഴ്ച) രാവിലെ 11.30നാണ് അപടമുണ്ടായത്.

Similar News