സംസാരശേഷിയില്ലാത്ത കര്‍ഷകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു; ജസ്റ്റിനെ കടന്നല്‍ക്കൂട്ടം ആക്രമിച്ചത് കൃഷിപ്പണിക്കിടെ

സംസാരശേഷിയില്ലാത്ത കര്‍ഷകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു

Update: 2025-11-19 03:50 GMT

കോട്ടയം: തലനാട് പഞ്ചായത്തിലെ ചോനമലയില്‍ കടന്നല്‍ക്കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു. കര്‍ഷകനായ താളനാനിക്കല്‍ ജസ്റ്റിന്‍ മാത്യു (50) ആണ് മരിച്ചത്. സ്വന്തം സ്ഥലത്ത് കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കെ തിങ്കളാഴ്ച ഉച്ചയോടെ കടന്നല്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. സംസാരശേഷിയില്ലാത്ത ആളാണ് ജസ്റ്റിന്‍.

കടന്നല്‍ കുത്തേറ്റ്ഗുരുതരമായി പരിക്കേറ്റ ജസ്റ്റിന്‍ ഓടി സമീപത്തെ വീട്ടിലെത്തി. ജസ്റ്റിന്റെ പിറകെ കടന്നല്‍ക്കൂട്ടവുമുണ്ടായിരുന്നു. ഇതുകണ്ട അയല്‍വാസി, ജസ്റ്റിനെ വീടിനകത്ത് കയറ്റി വാതിലടച്ചു. തുടര്‍ന്ന് തലനാട് സബ് സെന്ററില്‍ എത്തിച്ചു. അപ്പോഴേക്കും ശരീരത്തിന്റെ നിറം മാറിയിരുന്നു.

തുടര്‍ന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: സിനി. മക്കള്‍: റോണി, ടോണി, മരിയ.

Tags:    

Similar News