എം സി റോഡില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും പരിക്കേറ്റു
By : സ്വന്തം ലേഖകൻ
Update: 2025-11-23 12:58 GMT
കോട്ടയം: എം സി റോഡില്‍ ചങ്ങനാശ്ശേരി ളായിക്കാട് കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരത്തേക്ക് പോയ സൂപ്പര്‍ ഫാസ്റ്റ് ബസും കോട്ടയം ഭാഗത്തേക്ക് വന്ന ബസും തമ്മില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഒരു ബസിന്റെ ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ട് ബസിലും ഉണ്ടായിരുന്ന യാത്രക്കാര്‍ക്കും നിസാര പരിക്കുകളുണ്ട്.