സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ
By : സ്വന്തം ലേഖകൻ
Update: 2025-11-23 23:49 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് ആണ്. നാളെ തിരുവനന്തപുരത്തും കൊല്ലത്തും യെലോ അലര്‍ട്ട് തുടരും.
26ന് തിരുവനന്തപുരം ജില്ലയില്‍ യെലോ അലര്‍ട്ട് ആയിരിക്കും. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയ്ക്കു സാധ്യതയുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള ്രപദേശങ്ങളില്നിന്ന് ജനങ്ങള്‍ അധികൃതരുടെ നിര്‍ദേശപ്രകാരം മാറി താമസിക്കണം.