സ്കൂള്‍ബസ് കാത്തുനിന്ന എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി അറസ്റ്റില്‍
എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2025-11-24 01:50 GMT
മല്ലപ്പള്ളി: സ്കൂള്‍ബസ് കാത്തുനിന്ന എട്ടാം ക്ലാസുകാരിയെ കടന്നുപിടിക്കുകയും നഗ്നതാപ്രദര്‍ശനം നടത്തുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിലായി. മല്ലപ്പള്ളി മാരിക്കല്‍ നെടുമണ്ണില്‍ വീട്ടില്‍ വിബിന്‍മോന്‍ (38) ആണ് അറസ്റ്റിലായത്. കീഴ്വായ്പൂര് പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ. ജയമോന് ആണ് കേസ് അന്വേഷിക്കുന്നത്. കീഴ്വായ്പൂര് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്‍പ്പെട്ട പ്രതി പോക്സോ, വധശ്രമം, ദേഹോപദ്രവം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ്. റിമാന്‍ഡ് ചെയ്തു.