മനുഷ്യ സാന്നിധ്യം ഉണ്ടായിട്ടും പകല്‍ കടുവ ഇറങ്ങി; മൂന്നാറില്‍ നാല് പശുക്കളെ കൊന്നു
By : സ്വന്തം ലേഖകൻ
Update: 2025-11-26 17:07 GMT
അടിമാലി: മൂന്നാറില്‍ കടുവ ആക്രമണത്തില്‍ നാല് പശുക്കളെ കൊന്നു. പാമ്പന്‍ മല സ്വദേശി വിന്നായരുടെ മൂന്നു പശുക്കളും അരുണാചലം പ്രേമയുടെ ഒരു പശുവുമാണ് കടുവയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടത്.
നിരവധി തൊഴിലാളികള്‍ നോക്കി നില്‍ക്കെയാണ് ഒരു പശുവിനെ കടുവ അക്രമിച്ച് കൊന്നത്. ഇതോടെ തൊഴിലാളികള്‍ ഭയന്നോടി.
മനുഷ്യ സാന്നിധ്യം ഉണ്ടായിട്ടും പകല്‍ കടുവ ഇറങ്ങിയത് തോട്ടം തൊഴിലാളികളെ ആശങ്കയിലാക്കി. ഒരു മാസത്തിനിടെ മൂന്ന് കന്നുകാലികളെയും കടുവ കൊന്ന് തിന്നതായി തൊഴിലാളികള്‍ പറയുന്നു.
തൊഴിലാളികള്‍ പണിയെടുക്കുന്നതിന് 50 മീറ്റര്‍ അകലെ പോലും കടുവ എത്തുകയും ചെയ്തു. വിവരം വനം വകുപ്പിനെ അറിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.