പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം; ഒരാഴ്ചയ്ക്കുള്ളില്‍ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിപ്പിക്കണമെന്ന് ഹൈക്കോടതി

പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം; മാര്‍ഗ നിര്‍ദേശം പുറപ്പെടുവിപ്പിക്കണമെന്ന് ഹൈക്കോടതി

Update: 2025-11-28 01:32 GMT

കൊച്ചി: ജില്ലാകോടതികളില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നുകാട്ടി ഫയല്‍ചെയ്ത ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിര്‍ദേശം. തിരുവനന്തപുരം സ്വദേശിയായ അഡ്വ. പി.എസ്.സുധീറാണ് അഡ്വ. എസ്.കെ. ആദിത്യന്‍ വഴി ഹര്‍ജി നല്‍കിയത്.


Tags:    

Similar News